തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

Posted on: September 9, 2017 1:49 pm | Last updated: September 9, 2017 at 8:22 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ സജീദ് സലീം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുമംഗലത്ത് ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും തമ്മില്‍ കൂട്ടിയിക്കുകയായിരുന്നു. സജീദ് ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് സൂചന. മൃതദേഹങ്ങള്‍ തിരുമംഗലത്തെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.