ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘം വിപുലീകരിച്ചു

Posted on: September 9, 2017 1:37 pm | Last updated: September 9, 2017 at 1:37 pm

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് ഇസ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 44 പേരെ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 65 ആയി.

അന്വേഷണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ പേരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടതുത്തത്. നേരത്തെ 19 പേരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.