സോള്‍: അമേരിക്ക വാചകമടി തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉത്തരകൊറിയ. നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കില്‍ യുഎസുമായി ഒരു ചര്‍ച്ചക്കും ഒരുക്കമല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുന്നുവെന്ന യുഎസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഉത്തര കൊറിയ.
അതേസമയം, രാജ്യ സ്ഥാപക ദിനമായ ഇന്ന് ഉത്തര കൊറിയ പുതിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ദിവസങ്ങളാണ് സാധാരണ ഉത്തര കൊറിയ പുതിയ പരീക്ഷണങ്ങള്‍ക്ക് തിരഞ്ഞെടുക്കാറ്. ഭൂഗണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുകയാണ് ഉത്തര കൊറിയയുടെ അടുത്ത പദ്ധതിയെന്ന് സൂചനയുണ്ട്.