ഇസ്‌ലാമോഫോബിയക്കെതിരെ ശരങ്ങളുതിര്‍ത്ത് കുഞ്ഞുപ്രഭാഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ദേശീയ ഹോക്കി ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ദേശീയ വനിതാ ടീമിന്റെ പരിശീലകനായ വാല്‍തെറുസ് മരീനെയാണ് ഇനി പുരുഷ ടീമിന് തന്ത്രമൊരുക്കുക. വനിതാ ടീമിന്റെ ചുമതല ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ഹരേന്ദ്ര സിംഗിനാണ്. ഹൈ പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ് എന്ന തസ്തികയിലാണ് ഹരേന്ദ്ര സിംഗിന് നിയമനം. വാല്‍തെറുസ് മരീനെക്കും ഹരേന്ദ്ര സിംഗിനും 2020 ടോക്ക്യോ ഒളിമ്പിക്‌സ് വരെയാണ് കരാറെന്ന് സൂചനയുണ്ട്. ഹോക്കി ഇന്ത്യയുടെ ഉന്ന ത നിലവാര-വികസന കമ്മിറ്റിയുടെ ത്രിദിന യോഗങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. ഹോക്കി വേള്‍ഡ് ലീഗ് (എച്ച് ഡബ്ല്യു എല്‍) ഫൈനല്‍സിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഡിസംബര്‍ ഒന്നിന് നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളി. പൂള്‍ ബിയിലാണ് ഇന്ത്യ. ഒളിമ്പിക് വെങ്കല മെഡല്‍ ജേതാക്കളായ ജര്‍മനിയും ഇംഗ്ലണ്ടും പൂള്‍ ബിയിലുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് വരെ ഭുവനേശ്വറിലാണ് ഹോക്കി വേള്‍ഡ് ലീഗ്. വനിതാ ടീമിന്റെ അമരത്തേക്ക് ഹരേന്ദ്ര വരുന്നത് നിരവധി പൊന്‍തൂവലുകളുമായിട്ടാണ്. 2008-09 കാലയളവില്‍ സീനിയര്‍ പുരുഷ ഹോക്കി ടീമിന്റെ ചീഫ് കോച്ചായിരുന്ന ഹരേന്ദ്ര 2009-10 കാലയളവില്‍ ദേശീയ കോച്ചായി. ലെവല്‍ 3 സെര്‍ട്ടിഫിക്കറ്റുള്ള കോച്ചാണ് ഹരേന്ദ്ര സിംഗ്. റോളന്റ് ഓള്‍ട്മാന്‍സ് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പരിശീലകനെ തേടുകയായിരുന്നു ഹോക്കി ഇന്ത്യയും സായിയും. നാല്‍പ്പത്തിമൂന്നുകാരനായ ഡച്ച് പരിശീലകനിലേക്ക് ശ്രദ്ധ പതിയുന്നത് യാദൃച്ഛികമായിട്ടാണ്. യൂറോപ്പില്‍ വനിതാ ടീമിനൊപ്പം വളരെ വിജയകരമായി പര്യടനം നടത്തുന്ന മറീനെ ഇതിന് മുമ്പ് ഒരു ദേശീയ പുരുഷ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഹോക്കി ഇന്ത്യയും സായിയും അര്‍പ്പിച്ച വിശ്വാസമാണ് പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ ഡച്ച് കോച്ചിനെ പ്രേരിപ്പിച്ചത്.  
Posted on: September 9, 2017 6:30 am | Last updated: September 9, 2017 at 12:40 am

ഖാദിസിയ്യ: ലോകത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടക്കുന്ന വേട്ടക്കെതിരെ രോഷാകുലരായ കുഞ്ഞു പ്രഭാഷകരുടെ പ്രസംഗങ്ങളിലുടനീളം മുതലാളിത്തവും മാധ്യമങ്ങളും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത ഇസ്‌ലാമോഫോബിയക്കെതിരായ ശരങ്ങളായിരുന്നു. ലോകത്തിന് സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ഉദാത്ത മാതൃക കാണിച്ച് നല്‍കിയ വിശുദ്ധ മതത്തിന്റെ അനുയായികളെങ്ങനെയാണ് ഇത്രമേല്‍ ഇരയാക്കപ്പെട്ടതെന്ന ആകുലതകളും ചോദ്യശരമായി ഇവര്‍ ഉയര്‍ത്തി.

ഏഴയലത്ത് പട്ടിണി കിടക്കുന്നവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയേ ഉണ്ണാവൂ എന്നും, മറ്റുള്ളവര്‍ തന്റെ കൈകളില്‍ നിന്നും നാവില്‍ നിന്നും രക്ഷപ്പെട്ടാലേ സ്വര്‍ഗം പ്രാപിക്കൂവെന്നുമുള്ള സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും അപാരമായ സന്ദേശങ്ങള്‍ ലോകത്തിന് നല്‍കിയ ഇസ്‌ലാം അന്യായമായി ക്രൂശിക്കപ്പെടുന്നതിലെ പ്രതിഷേധവും പ്രകടിപ്പിച്ച കുഞ്ഞുപ്രഭാഷകര്‍ ഇത്തരം പ്രകോപനങ്ങള്‍ അക്രമത്തിന്റെ പാതയിലേക്ക് തിരിയാനുള്ള ഹേതുവാകരുതെന്നും ഇത്തരം ശ്രമങ്ങള്‍ ഇസ്‌ലാമിനെ വീണ്ടും തെറ്റിദ്ധരിപ്പിക്കുമെന്ന യാഥാര്‍ഥ്യവും ഓര്‍മിപ്പിച്ചു.