Connect with us

Gulf

സഊദി അറേബ്യാ ലോകകപ്പ് യോഗ്യത നേടി; ആവേശ ലഹരിയില്‍ സഊദി

Published

|

Last Updated

ജിദ്ദ: ലോകക്കപ്പ് യോഗ്യതാ മത്സരത്തില്‍ ജപ്പാനെ ഒരു ഗോളിന് തോല്‍പിച്ച് സഊദി അറേബ്യാ 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത നേടി.

തിങ്ങി നിറഞ്ഞ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 63ാം മിനുട്ടിലാണ് ഫഹദ് അല്‍ മുവല്ലതാണ് സൗദിയുടെ വിജയ ഗോള്‍ നേടിയത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലോകക്കപ്പ് യോഗ്യത നേടിയത.്

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലായിരുന്നു സൗദിയുടെ വിജയം ഇതോടെ സൗദിയിലെങ്ങും ഫുട്‌ബോള്‍ പ്രേമികള്‍ വാന്‍ ആവേശത്തിലാണ്, ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു , ജയത്തോടെ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയോടൊപ്പം നിന്ന സൗദി അറേബ്യയയ്ക്ക് രക്ഷയായത് മികച്ച ഗോള്‍ ശരാശരിയാണ്.

2006ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് സൗദി അറേബ്യ ലോകകപ്പിന് യോഗ്യത നേടുന്നത്,ഇറാന്‍, ജപ്പാന്‍, സൗദി അറേബ്യ, കൊറിയ എന്നീ ടീമുകളാണ് ഇതുവരെ ഏഷ്യയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

ഒക്ടോബര്‍ ആദ്യം നടക്കുന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തായ ഓസ്‌ട്രേലിയ ഇനി പ്ലേ ഓഫില്‍ സിറിയയെ നേരിടും. സഊദി ജപ്പാനെ കീഴടക്കി യോഗ്യത നേടിയതോടെ ഇതോടെ വെട്ടിലായത്.

സഊദിയുടെ വിജയത്തില്‍ ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും സഊദി ഫുട്ബാള്‍ ടീം അംഗങ്ങളെയും അഭിന്ദിച്ചു.

നീണ്ട ഇടവേളക്ക് ശേഷം ലോകക്കപ്പ് യോഗ്യത ലഭിച്ച സഊദിയിലെ ഫുട്ബാള്‍ പ്രേമികള്‍ വന്‍ ആവേശ ലഹരിയിലാണ്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ സൗദി ടെലികോം വന്‍ ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രീപെയ്ഡ്‌പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് രണ്ടു ദിവസത്തെ ലോക്കല്‍ കോളുകള്‍ സൗജന്യമാക്കിയിട്ടുണ്ട്.