Connect with us

National

ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി അല്‍ഫോന്‍സ് കണ്ണന്താനം

Published

|

Last Updated

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം. ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലാണ് അല്‍ഫോന്‍സ് കണ്ണന്താനം നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ തുറന്ന അഭിപ്രായ പ്രകടനവുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ് കണ്ണന്താനം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് യഥേഷ്ടം കഴിക്കുമ്പോള്‍, കേരളത്തില്‍ എന്തു പ്രശ്‌നമാണുള്ളതെന്നും കണ്ണന്താനം ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍ അല്‍ഫോസ് കണ്ണന്താനം നിലപാട് മാറ്റിയിരിക്കുകയാണ്.

Latest