Connect with us

Kerala

മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ സംഭവം: ഹരജി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, ഡി എം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ എന്നീ സ്ഥാപനങ്ങളുടെ പ്രവേശനമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത്.

മൂന്ന് കോളജുകളിലുമായി പ്രവേശനം നേടിയ നാനൂറില്‍പരം വിദ്യാര്‍ഥികളുടെ അഡ്മിഷനാണ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. പ്രവേശനം നല്‍കുന്നതിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം റദ്ദാക്കിയത്.

മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണച്ച് ഈ കോളജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ മനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചാണ് താത്കാലിക പ്രവേശനാനുമതി നേടിയിരുന്നത്.എന്നാല്‍ ഈ കോളജുകള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു

---- facebook comment plugin here -----

Latest