ഗോവ ബീച്ചില്‍ മലയാളി വിദ്യാർഥിനി അടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

Posted on: September 7, 2017 11:05 pm | Last updated: September 8, 2017 at 10:42 am
മരിച്ച അനൂജ

പനജി: ഗോവയില്‍ മലയാളി വിദ്യാര്‍ഥിനി അടക്കം രണ്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22), ബംഗളുരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ കോളജില്‍ നിന്ന് അഞ്ച് ദിവസത്തെ വിനോദ യാത്രക്കായി ഗോവയില്‍ എത്തിയതായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. നാല് പേര്‍ കടലില്‍ മുങ്ങി. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. അനുജ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കയായിരുന്നു.