Connect with us

International

ആങ് സാങ് സൂചിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Published

|

Last Updated

ഓര്‍സ്‌ലോ: റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന കൊടിയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍ നേതാവ് ആങ് സാങ് സൂചിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പരാതിയാണ് നൊബേല്‍ കമ്മിറ്റിക്ക് ലഭിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.

3,65,000 പേരാണ് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സൂചി ഒരു ശ്രമവും നടത്തുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

1991ല്‍ മ്യാന്‍മറില്‍ വീട്ടുതടങ്കലില്‍ കഴിയവെയാണ് സൂചിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

Latest