ബീഹാറിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു; നില ഗുരുതരം

Posted on: September 7, 2017 7:37 pm | Last updated: September 7, 2017 at 7:37 pm

പട്‌ന: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിഹാറിലും മാധ്യമപ്രവര്‍ത്തന് നേരെ വെടിവെപ്പ്. രാഷ്ട്രീയ സഹാറ പത്രത്തിലെ പങ്കജ് മിശ്രക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ബിഹാറിലെ അര്‍വാല്‍ ജില്ലയിലാണ് സംഭവം.

ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പങ്കജിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം അക്രമി സംഘം പണവുമായി രക്ഷപ്പെട്ടു. കൊള്ളയോ വ്യക്തിവൈരാഗ്യമോ ആണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.