വിവോ വി 7+ വിപണിയില്‍ അവതരിപ്പിച്ചു; വില 21,990

Posted on: September 7, 2017 6:43 pm | Last updated: September 7, 2017 at 6:44 pm

മുംബൈ: വിവോയുടെ പുതിയ ഫോണായ വിവോ വി 7+ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഈ മാസം അവസാനത്തോടെ ഫോണ്‍ വിപണിയില്‍ എത്തും.

സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണിന് 24 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണുള്ളത്. എഫ്/2.0 അപ്പര്‍ച്ചര്‍ ലെന്‍സാണ് ഇതിനുള്ളത്. 5.99 ഇഞ്ചാണ് ഡിസ്‌പ്ലേ സൈസ്. വില 21,990 രൂപ. ഫോണിന് ഇന്ന് മുതല്‍ പ്രീ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

ഡുവല്‍ സിംഗ, ആന്‍ഡ്രോയിഡ് നുഗോട്ട് ഒഎസ്, ഗറില്ലാ ഗ്ലാസ് 3, ഒക്ടാ കോര്‍ ക്വാല്‍ക്വാം സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസര്‍, 4ജിബി റാം, 16 മെഗാപിക്‌സല്‍ പിന്‍ ക്യാറമ, ഡുവല്‍ എല്‍ഇഡി ഫ്‌ളാഷ്, 64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് തുടങ്ങിയവയാണ് മറ്റു സവിശേഷകള്‍.