Connect with us

International

തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സൂചി; റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ സൂചിയുടെ ആദ്യപ്രതികരണം

Published

|

Last Updated

യാങ്കോണ്‍: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമണങ്ങളെ സംബന്ധിച്ച് ആദ്യമായി നോബല്‍ ജേതാവ് സൂചി പ്രതികരിച്ചു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നാണ് ആങ് സാങ് സൂചി പറഞ്ഞത്.

റോഹിങ്ക്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ ഇതാദ്യമായാണ് സൂചി പ്രതികരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൂചി നിലപാട് വ്യക്തമാക്കിയത്. രഖൈന്‍ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങള്‍ക്കും മ്യാന്‍മര്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന് സൂചി പറഞ്ഞു. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തമായ അറിവും ബോധ്യവുമുണ്ട്. അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങള്‍ക്ക് ഈ രാജ്യത്ത് അര്‍ഹതയുണ്ടെന്ന് സൂചി വ്യക്തമാക്കി.

രഖൈന്‍ സംസ്ഥാനത്ത് വംശീയ ഉന്‍മൂലനം നടന്നിട്ടില്ലെന്ന സൂചിയുടെ നേരത്തെയുള്ള പ്രതികരണം ഏറെ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. പുതിയ സംഭവവികാസങ്ങളെ കുറിച്ച് അവര്‍ ഇതുവരെ പ്രതികരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.

റോഹ്യങ്കന്‍ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് സൂചി പ്രതികരിക്കണമെന്ന് പാകിസ്താനിലെ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ആവശ്യപ്പെട്ടിരുന്നു

Latest