മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Posted on: September 3, 2017 11:09 am | Last updated: September 4, 2017 at 10:00 am

ന്യൂഡല്‍ഹി : തനിക്ക് കിട്ടിയ മന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ച അംഗീകാരമെന്നു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനം. ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഏതു വകുപ്പ് കിട്ടിയാലും സന്തോഷം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത് ആദ്യമല്ല. ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്കു നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കണ്ണന്താനത്തെ വിളിച്ച് അറിയിച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഇടപെടല്‍ കാരണം തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടു ഡല്‍ഹി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്കും കണ്ണന്താനത്തിന്റെ പേരു പരിഗണിച്ചിരുന്നു. അവസാനം കേരളത്തിനുകൂടി പ്രയോജനപ്പെടുന്ന തരത്തില്‍ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനു വഴിയൊരുങ്ങുകയായിരുന്നു