Connect with us

National

നാല് പേര്‍ക്ക് ക്യാബിനറ്റ് പദവി,സത്യ പ്രതിജ്ഞ ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ സര്‍ക്കാറിന്റെ  . നാല് സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, പിയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി ലഭിക്കുക. 9 പുതിയ മന്ത്രിമാരും മന്ത്രിസഭയിലേക്ക് എത്തും. ക്യാബിനറ്റ് പദവിയിലേക്ക് എത്തുന്നവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക.

മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങള്‍ വീരേന്ദ്ര കുമാര്‍ (63), ബി.ജെ.പി എം.പി, മധ്യപ്രദേശിലെ കര്‍ഷക നേതാവ്, ലോക്‌സഭയില്‍ തികംഗഢ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു. അനന്ത് കുമാര്‍ ഹെഗ്‌ഡെ (49), കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത് നേതാവ്. ഉത്തര കന്നടയില്‍നിന്ന് അഞ്ചു പ്രാവശ്യം എം.പി. ഗജേന്ദ്ര സിങ് ശെഖാവത് (49), രാജസ്ഥാനിലെ ജോധ്പുരില്‍നിന്നുള്ള ലോക്‌സഭ എം.പി, കര്‍ഷക നേതാവ്. രാജ്കുമാര്‍ സിങ് (64), ബിഹാറിലെ അറാ മണ്ഡലത്തില്‍നിന്ന് ആദ്യമായി എം.പിയായി. ഐ.എ.എസ് ഉദ്യോഗസ്ഥന്‍. മുന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി. സത്യപാല്‍ സിങ് (61), ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍നിന്നുള്ള ലോക്‌സഭ എം.പി, 1980 ബാച്ച് ഐ. പി.എസ് ഉദ്യോഗസ്ഥന്‍, മുംബൈ പൊലീസ് കമീഷണറായിരുന്നു.

ശിവ്പ്രതാപ് ശുക്ല (65), ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭ എം.പി.അശ്വിനികുമാര്‍ ചൗബെ (64), ബിഹാറിലെ ബുക്‌സര്‍ എം.പി.ഹര്‍ദീപ് സിങ് പുരി (65), ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍. പാര്‍ലമെന്റംഗമല്ല