മെക്‌സിക്കോ ലോകകപ്പ് യോഗ്യത നേടി

Posted on: September 3, 2017 12:09 am | Last updated: September 3, 2017 at 12:09 am

വാഷിംഗ്ടണ്‍: മെക്‌സിക്കോ ഫിഫ ലോകകപ്പ് യോഗ്യത നേടി. കോണ്‍കകാഫ് മേഖലയിലെ ക്വാളിഫൈയിംഗ് റൗണ്ടില്‍ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മെക്‌സിക്കോ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാം പകുതിയില്‍ ഹിര്‍വിംഗ് ലൊസാനോയുടെ ഗോളിലായിരുന്നു മെക്‌സിക്കോയുടെ ജയം.
പത്ത് ക്വാളിഫൈയര്‍ മത്സരങ്ങളില്‍ ഏഴിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ ലോകകപ്പ് കളിക്കാനെത്തുക.
എന്നാല്‍, ടീമിന്റെ നിലവാരം അത്ര മെച്ചമല്ല. പനാമക്കെതിരെ ഒറ്റ ഗോളില്‍ രക്ഷപ്പെടുകയായിരുന്നു മെക്‌സിക്കോ. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് മെക്‌സിക്കോ യോഗ്യത ഉറപ്പാക്കിയത്.
ബോള്‍ പൊസഷനില്‍ മെക്‌സിക്കോ ആയിരുന്നു മുന്നില്‍. എന്നാല്‍, ഗോള്‍ ലക്ഷ്യം വെച്ച് കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് പനാമയായിരുന്നു.