Connect with us

National

ചണ്ഡീഗഢ്- ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍

Published

|

Last Updated

ഷിംല: ചണ്ഡീഗഢ്- ഷിംല ദേശീയ പാതയില്‍ വന്‍ മലയിടിച്ചില്‍. ദല്ലി ടണലിന് സമീപമാണ് വന്‍തോതില്‍ മലയിടിച്ചിലുണ്ടായത്. സംഭവത്തില്‍ ആറോളം വാഹനങ്ങളും സമീപത്തുള്ള ക്ഷേത്രത്തിന്റെ ഭാഗവും തകര്‍ന്നു.

സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ മലയിടിച്ചിലില്‍ കൊക്കയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.

 

Latest