National
യദിയൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ
ബിഎസ് യദിയൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു. കര്‍ണാടകയിലെ ദേവാന്‍ഗെരെയിലെ ഹൊന്നാലിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവിനെ യെദിയൂരപ്പയുടെ മകന്‍ രാഘവേന്ദ്ര സഞ്ചരിച്ച എസ്‌യുവി കാര്‍ ഇടിച്ച് തെറിപ്പിക്കുകായായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബിജെപി എംഎല്‍എയാണ് രാഘവേന്ദ്ര. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഭവത്തില്‍, കാര്‍ ഡ്രൈവര്‍ രവികുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.







