ബാറുകളുടെ ദൂരപരിധി 200ല്‍ നിന്ന് 50 മീറ്ററായി കുറച്ചു

Posted on: September 1, 2017 10:11 am | Last updated: September 1, 2017 at 12:38 pm

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളുടേയും സ്‌കൂളുകളുടേയും എസ്‌സിഎസ്ടി കോളനികളുടേയും അമ്പത്മീറ്റര്‍ പരിധിയില്‍ ബാറുകള്‍ തുറക്കാനാണ് അനുമതി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടിളുളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള പരിധി ഇരുനൂറുമീറ്ററായി തുടരും.

ചൊവ്വാഴ്ചയാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അബ്കാരി ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തിയശേഷം ഉത്തരവ് നടപ്പാകും. ഉത്തരവോടെ സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.