Connect with us

Kerala

കരിപ്പൂരില്‍ 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ പന്നിയൂര്‍ ചെമ്പാട്ട് നിസാര്‍ അബ്ദുല്ലയാണ് സ്വര്‍ണം കടത്തിയത്.

1.3 കിലോ വരുന്ന 11 സ്വര്‍ണ ബിസ്‌കറ്റുകള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഇന്റിഗോ വിമാനത്തിലാണ് നിസാര്‍ എത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എം മുഹമ്മദ് റഫീഖ്, രാജേന്ദ്രബാബു, സൂപ്രണ്ട് മല്ലിക് ദാസ്, ഇന്‍സ്‌പെക്ടര്‍ മഹാദേവ് എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.