കെ എം ഷാജി എം എല്‍ എയുടെ വീടിന് നേരെ അക്രമം; മൂന്ന് ലീഗുകാര്‍ അറസ്റ്റില്‍

Posted on: August 30, 2017 11:35 pm | Last updated: August 30, 2017 at 11:35 pm
SHARE

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എം എല്‍ എ. കെ എം ഷാജിയുടെ വീടിന് നേരെ അക്രമം നടത്തിയ കേസില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഴീക്കോട് ഗ്രാമ പഞ്ചായത്ത് അംഗം ഫസല്‍, അഴീക്കോട് സ്വദേശികളായ റംഷീല്‍, ജംഷീല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചക്ക് ഒന്നോടെ അലവില്‍ ഒറ്റത്തെങ്ങ് മണലിലെ ഗ്രീന്‍വില്ലയിലെ കെ എം ഷാജിയുടെ ഒമ്പതാം നമ്പര്‍ വീടിന് നേരെ കല്ലേറ് നടത്തിയ കേസിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് എം എല്‍ എയും കുടുംബവും തലശ്ശേരിയിലായിരുന്നു.
ഇന്നലെ രാവിലെ അഴീക്കലില്‍ നടക്കുന്ന മണല്‍ തൊഴിലാളികളുടെ സമരത്തെ ഐക്യദാര്‍ഢ്യം ചെയ്ത കെ എം ഷാജി മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ മണല്‍മാഫിയയാണ് കല്ലേറ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

വിവിരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here