അറഫാ മൈതാനം പാല്‍ക്കടലാകും; ഇരുപത് ലക്ഷം ഹാജിമാര്‍ സംഗമിക്കും

Posted on: August 30, 2017 7:28 pm | Last updated: August 30, 2017 at 7:28 pm
SHARE

മക്ക:ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും.

ശുഭ്ര വസ്ത്ര ധാരികളായ ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫാ മൈതാനില്‍ ഒരുമിച്ച് കൂടും.

സുബഹി നമസ്‌കാര ശേഷം ഹജ്ജ് തീര്‍ഥാടകരും മിനായിലെ തമ്പുകളില്‍ നിന്നും പതിനാറു കിലോമീറ്റര്‍ നിന്നും അകലെയുള്ള അറഫാ ലക്ഷ്യമാക്കി നീങ്ങും.

അറഫയിലെ നമിറാ പള്ളിയില്‍ ഉച്ചയ്ക്ക് നമസ്‌കാരവും അറഫാ പ്രസംഗവും നടക്കും.

സൂര്യാസ്തമയം വരെ അറഫ മൈതാനത്തെ ടെന്റുകളിലും ജബലു റഹ്മ എന്ന മലഞ്ചെരുവുകളിലുമാണ് തീര്‍ത്ഥാടകര്‍ കഴിച്ചുകൂട്ടുക

അറഫയിലെ നമീറാ മസ്ജിദ് പരിസരവും അറഫാ പര്‍വതവും ഹാജിമാരെക്കൊണ്ട് നിറഞ്ഞു കവിയും. ഹാജിമാരുടെ എണ്ണത്തില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മുപ്പത്തി രണ്ട് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി 17,47,440 ഹാജിമാരാണ് എത്തിയിരിക്കുന്നത്.

ഹജ്ജ് കര്‍മ്മത്തിനെത്തിയ ശേഷം മദീനയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 21 തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ മക്കയിലെ ആശുപത്രികളിലെത്തിച്ചു, രോഗികളായ ഹാജിമാരെ ഹെലികോപ്റ്ററിലും ആംബുലന്‍സുകളിലും അറഫയില്‍ എത്തിക്കും എത്തിക്കും.

തീര്‍ഥാടകര്‍ക്ക് അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ 911 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടാല്‍ സുരക്ഷാ സേന പ്രത്യേക വിഭാഗം സഹായവുമായി രംഗത്തുണ്ടാകും.

തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നു ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷത്തോളം സൈനികരെയാണ് ഹജ്ജ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here