നടിയെ ആക്രമിച്ച കേസ്: മാഡം കാവ്യാ മാധവനെന്ന് പള്‍സര്‍ സുനി

Posted on: August 30, 2017 11:06 am | Last updated: August 30, 2017 at 1:32 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനെന്ന് പള്‍സര്‍ സുനി. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത് .ഞാന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കണം. കാവ്യയുടെ പേര് ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോ എന്ന് സുനി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നല്‍കിയിരുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി നേരത്തെ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ മാസം 16നുള്ളില്‍ ജയിലിലുള്ള വിഐപി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയത് സോളാര്‍ കേസില്‍ സരിതാ നായരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു.