ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Posted on: August 29, 2017 2:39 pm | Last updated: August 30, 2017 at 7:42 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ സിഐമയില്‍ സന്ദര്‍ശനം നടത്തും. സെപ്റ്റംബര്‍ 3മുതല്‍ 5 വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 73 ദിവസമായി തുടര്‍ന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അയവുവരുത്തി ദേക്ലാമില്‍ നിന്ന് ഇരുകൂട്ടരും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു. പ്രധാന മന്ത്രി ചൈന സന്ദര്‍ശിക്കുന്നതിനു മുമ്പുള്ള മഞ്ഞുരുകലായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്.

ചൈനയിലെ ഫ്യൂജിയന്‍ പ്രവിശ്യയില്‍ 2017 സെപ്റ്റംബര്‍ 35 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ഒന്‍പതാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.മ്യാന്‍മര്‍ പ്രസിഡന്റ് യു. ഹിന്ന്‍ കവയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മ്യാന്‍മറും സന്ദര്‍ശിക്കും.