ഹജ്ജ്; ആഭ്യന്തര തീര്‍ത്ഥാടകരുടെ വരവ് തുടങ്ങി

Posted on: August 28, 2017 7:08 pm | Last updated: August 28, 2017 at 8:06 pm

മക്ക : ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് രണ്ടു രണ്ടു ദിവസം ബാക്കിനില്‍ക്കെ സൗദിയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു ജിദ്ദ – മക്ക എക്‌സ്പ്രസ് ഹൈവേയിലും മദീന- മക്ക ഹൈവേയിലും വാഹങ്ങളുടെ തിരക്കേറി. റോഡുകള്‍ ഇപ്പോള്‍ പൂണ്ണമായും സുരക്ഷാ സൈനികരുടെ നിരീക്ഷണത്തിലാണ്.

ഹജ്ജ് അനുമതി പത്രം ഇല്ലാത്തവരെ കണ്ടെത്തുന്നത്തിനു മക്കയിലേക്കുളള പ്രവേശന കവാടങ്ങളിലും പരിശോധന കര്‍ശനമാക്കി

മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ ഇന്ന് രാവിലെ
മക്കയിലേക്കുള്ള പ്രധാന കവാടമായ ഷിമേസിയില്‍ എത്തി പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി