ആറ് വിക്കറ്റ് ജയം; ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്

Posted on: August 27, 2017 11:01 pm | Last updated: August 28, 2017 at 9:31 am

കാന്‍ഡി: ശ്രീലങ്കക്ക് എതിരെ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ആതിഥേയരെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

218 റണ്‍സ് വിജയലക്ഷ്യുമായി ക്രീസില്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ രോഹിത് ശര്‍മ – ധോണി കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ 145 പന്തില്‍ നിന്ന് 124 റണ്‍സും ധോണി 86 പന്തില്‍ നിന്ന് 67 റണ്‍സുമാണ് എടുത്തത്.

ജസ്പ്രീത് ബൂംറയുടെ കൊടുങ്കാറ്റ് കണക്കെയുള്ള ബൗളിംഗാണ് ശ്രീലങ്കയെ ചെറിയ റണ്‍സിന് പുറത്താക്കിയത്. പത്ത് ഓവറില്‍ 27 റണ്‍സ് വിട്ട് നല്‍കി അഞ്ച് വിക്കറ്റാണ് ജസ്പ്രീത് കൊയ്തത്.