Connect with us

National

ഗുര്‍മീത് റാം റഹീം സിംഗിന്റെ വിധിയെ തുടര്‍ന്നുള്ള ആക്രമം: ഹരിയാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി:ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെതരായ കോടതി വിധിയെ തുടര്‍ന്നുള്ള ആക്രമത്തില്‍ ഹരിയാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ആക്രമികള്‍ക്ക് കീഴടങ്ങിയോ എന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമില്ലാതിരിക്കുന്നതെന്നും രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ആക്രമിത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയതതെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിനകത്ത് നിരവധി അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. സൈന്യം ഫളാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു.

 

Latest