Connect with us

National

പഞ്ചാബ്,ഹരിയാന സംഘര്‍ഷം; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

Published

|

Last Updated

modiഛണ്ഡിഗഢ്: ദേരാ സച്ചാ സൗദ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇരു സംസ്ഥാനങ്ങളോടും റിപ്പോര്‍ട്ട തേടി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും,കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംഘര്‍ഷങ്ങളെ അപലപിച്ചു.

അതേസമയം നിയമം കൈയ്യിലെടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചു.ജനങ്ങള്‍ ജാഗരൂഗരായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആള്‍ ദൈവം രാം റഹീം സിങിനെതിരായ വിധി പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്.
സംഘര്‍ഷത്തില്‍ 29പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 250ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest