ലാവ്‌ലിന്‍ കേസില്‍ നീതി നടപ്പായെന്ന് അഡ്വ.ജയശങ്കര്‍

Posted on: August 23, 2017 8:06 pm | Last updated: August 23, 2017 at 8:06 pm

തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. ലാവ്‌ലിന്‍ കേസില്‍ കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്ഥിരീകരിച്ചതിലൂടെ സത്യം ജയിച്ചുവെന്നും നീതി നടപ്പിലായെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേസില്‍ കുറ്റവിമുക്തനായതിലൂടെ ഒന്നിനെയും പേടിക്കാതെ അഞ്ചു വര്‍ഷം അമര്‍ന്നിരുന്ന് പിണറായിക്ക് ഭരിക്കാമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ലാവ്‌ലിന്‍ കേസില്‍ ചരിത്രപരായ വിധിപ്രഖ്യാപനം നടത്തിയ പി. ഉബൈദ് എന്ന നീതിമാന്റെ നാമം വാഴ്ത്തപ്പെടട്ടെ. കീഴ്‌ക്കോടതിയിലും മേല്‍ക്കോടതിയിലും പിണറായി വിജയന് വേണ്ടി വീറോടെ വാദിച്ച എം.കെ ദാമോദരന്‍ ഈ വിജയം കാണാന്‍ കഴിയാതെ കാലയവനികക്കു പിന്നില്‍ മറഞ്ഞു എന്ന ദു:ഖം ബാക്കി, ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു