Connect with us

Kerala

അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കും

Published

|

Last Updated

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ തടയണ പൊളിക്കാന്‍ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ ക്ക് നിര്‍ദേശം നല്‍കി.

ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഇത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ചുനീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ആര്‍ഡിഒ ഓഫീസില്‍ ചേരുന്നുണ്ട്.

Latest