മുത്തലാഖ് വിധി: മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം പത്തിന്

Posted on: August 22, 2017 4:54 pm | Last updated: August 22, 2017 at 4:54 pm

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം സെപ്തംബര്‍ പത്തിന് ഭോപ്പാലില്‍ ചേരും.

ഭാവി കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് ബോര്‍ഡ് അംഗം സഫര്‍യാബ് ജീലാനി പറഞ്ഞു. ബാബരി മസ്ജിദ് കേസിലെ വാദം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു.