ഇടുക്കിയില്‍ 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; ശിവസേന നേതാവ് കസ്റ്റഡിയില്‍

Posted on: August 20, 2017 10:51 am | Last updated: August 20, 2017 at 9:58 pm
SHARE

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ ശിവസേന നേതാവും അഭിഭാഷകനുമുള്‍പ്പെടെ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്ന് പുലര്‍ച്ചെയാണ് ഹാഷിഷുമായി മൂവരും പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.