പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായി; ആരോപണങ്ങള്‍ തള്ളി അന്‍വര്‍

Posted on: August 19, 2017 1:29 pm | Last updated: August 19, 2017 at 7:00 pm

മലപ്പുറം: കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ ആരോപണങ്ങള്‍ തള്ളി പിവി അന്‍വര്‍ എംഎല്‍എ. നിയമവിധേയമായാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ എന്‍ഒസികളും നല്‍കിയാണ് ലൈസന്‍സ് നേടിയത്.

ആരോപണത്തിന് പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ്. മുരുകേശിന്റെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇയാള്‍ക്ക് യുഡിഎഫ് പിന്തുണയുമുണ്ട്. പാര്‍ക്ക് വിഷയത്തില്‍ മുരുകേശ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.