കാസര്‍കോട് വന്‍ കവര്‍ച്ച; 68 പവനും എഴുപതിനായിരം രൂപയും ആഡംബര വാച്ചും നഷ്ടമായി

Posted on: August 18, 2017 3:32 pm | Last updated: August 18, 2017 at 11:12 pm

കാസര്‍കോട്: മഞ്ചേശ്വരത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കുഞ്ചത്തൂര്‍ പദവില്‍ അബ്ദുല്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 68 പവന്‍ സ്വര്‍ണവും എഴുപതിനായിരം രൂപയും ആഡംബര വാച്ചുമാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു.

ഇരുനില വീടിന്റെ പിന്‍വശത്തെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. കവര്‍ച്ച നടന്ന സമയം അബ്ദുല്‍ മുനീറും ഭാര്യയും മൂന്ന് മക്കളും ഉറങ്ങിക്കിടക്കുകയായിരുന്നു. മുനീറിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. അന്വേഷണം ഊര്‍ജിതമാക്കി.