Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; സ്ത്രീ കൊല്ലപ്പെട്ടു

Published

|

Last Updated

കശ്മീര്‍: നിയന്ത്രണ രേഖക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെന്ധാര്‍ മേഖലയിലാണ് സംഭവം. 45 കാരിയായ റുഖീയ ബീ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നുവെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഈ വര്‍ഷം മാത്രം 301 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Latest