കോണ്‍ഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധി, യാഥാര്‍ത്ഥ്യം തിരിച്ചറിയണം: മണിശങ്കര്‍ അയ്യര്‍

  • പുതിയ വഴികളും പ്രവര്‍ത്തന രീതികളുമാണ് പാര്‍ട്ടിക്ക് ഇനി വേണ്ടത്.
  • പാര്‍ട്ടിക്കെതിക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ജയറാം രമേശും രംഗത്തെത്തിയിരുന്നു.
Posted on: August 10, 2017 10:30 pm | Last updated: August 11, 2017 at 10:25 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മണിശങ്കര്‍ അയ്യര്‍. ‘നമുക്ക് ആകെയുള്ളത് 44എംപിമാര്‍ മാത്രമാണ്. വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്’ മണി ശങ്കര്‍ അയ്യര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാണെന്ന ജയറാം രമേശിന്റെ പ്രസതാവനയ്ക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യരുടെ കുറ്റപ്പെടുത്തല്‍.
കോണ്‍ഗ്രസ് പുതിയ ആശങ്ങളും ചിന്തകളുമായി മുന്നോട്ടുവരണം. പുതിയ വഴികളും പ്രവര്‍ത്തന രീതികളുമാണ് പാര്‍ട്ടിക്കിനി വേണ്ടതെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രസക്തമാവാന്‍ നേതാക്കളുടെ കൂട്ടായ പരിശ്രമം വേണമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.വെറും തിരഞ്ഞെടുപ്പ് പ്രതിസന്ധിയല്ല നേരിടുന്നതെന്നും പാര്‍ട്ടി രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ജയറാം രമേശിന്റെ വാക്കുകള്‍ക്ക് നേരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി അച്ചടക്കം ജയറാം രമേശ് ലംഘിച്ചുവെന്ന് വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി. കെ.വി തോമസും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.