Connect with us

International

ഉത്തര കൊറിയ പ്രകോപനം തുടർന്നാൽ വലിയ വില നൽകേണ്ടി വരും: യുഎസ്

Published

|

Last Updated

വാഷിംഗ്ടണ്‍: യുഎസിനെതിരെ പ്രകോപനമുണ്ടാക്കുന്നത് തുടര്‍ന്നാല്‍ ഉത്തര കൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ഇത്തരം നടപടികള്‍ ഉത്തര കൊറിയക്ക് വന്‍ നാശം വരുത്തിവെക്കുമെന്നും അതിനാല്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര കൊറിയയെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും മാറ്റിസ് വ്യക്തമാക്കി.

ഉത്തര കൊറിയക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെയാണ് മാറ്റിസിന്റെ പ്രസ്താവന. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തീയും കോപവും ഉത്തര കൊറിയ ഏറ്റു വാങ്ങേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

Latest