യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Posted on: August 9, 2017 3:53 pm | Last updated: August 9, 2017 at 4:12 pm
SHARE

ചണ്ഡിഗഢ്: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വികാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നിനു മുമ്പായി സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉച്ചയോടെയാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ 29 കാരിയെ വികാസും സുഹൃത്തും ചേര്‍ന്ന് രാത്രി വാഹനത്തില്‍ അരകിലോമീറ്ററോളം പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.