Connect with us

Kerala

കൊല്ലത്ത് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ ഭാരവാഹി സുഭീഷിനെയാണ് ചവറ പോലീസ് അറസ്റ്റുചെയ്തത്.

പണം തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ
ചുമത്തിയത്.

കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ബിജെപി ഫണ്ടിലേക്ക് 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 3000 രൂപ തരാമെന്ന് ഇദ്ദേഹം അറിയിച്ചു. ഇതില്‍ കുപിതനായാണ് സുഭാഷ് വ്യപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു നേതാവിന്റെ ഭീഷണി.

Latest