ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ്

Posted on: August 8, 2017 9:16 pm | Last updated: August 8, 2017 at 9:16 pm

ന്യൂഡല്‍ഹി:ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയുടെ 45ാംമത് ചീഫ് ജസ്റ്റിസാകും. ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര.

നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ഈ മാസം 27ന് വിരമിക്കുന്ന ഒഴിവിലേക്കാണ് മിശ്രയുടെ നിയമനം. 2018 ഒക്ടോബര്‍ 2 വരെയാണ് മിശ്രയുടെ കാലാവധി. 63കാരനായ മിശ്രയെ ജനകീയ ന്യായാധിപന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.