ജമ്മു കശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി

Posted on: August 5, 2017 10:32 am | Last updated: August 5, 2017 at 1:04 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു.

മൂന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും ഭീകരരില്‍നിന്നു പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 4.30 നാണ് സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്.

സുരക്ഷാ നടപടികളുടെ ഭാഗമായി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.