കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്

Posted on: August 4, 2017 4:46 pm | Last updated: August 4, 2017 at 4:47 pm

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കേണ്ടതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായെന്ന് ആര്‍എസ്എസ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേകപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് ആരെയും കൊന്നിട്ടില്ല. ആര്‍എസ്എസിനെതിരായ ആക്രമണങ്ങളെ ചെറുക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്.
കേരളത്തില്‍ സര്‍ക്കാറിന്റെ സഹായത്തോടെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന്കാട്ടും. കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കേവലം സിപിഎം-ആര്‍എസ്എസ് സംഘട്ടനമല്ല കേരളത്തില്‍ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമം വ്യാപിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.