ഹാദിയ കേസ്: രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

Posted on: August 4, 2017 2:53 pm | Last updated: August 4, 2017 at 8:25 pm

ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരാഴ്ചക്കക്കകം രേഖകള്‍ ഹാജരാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഹാദിയയുടെ പിതാവ് അശോകനും രേഖകള്‍ ഹാജരാക്കണം.

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയില്‍ അശോകന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ഗൗരവമേറിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത ഹാദിയയെ വിട്ടുതടങ്കലില്‍ നിന്ന് വിട്ടുകിട്ടണണെന്നാവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയില്‍ പുത്തന്‍ വീട്ടിലെ ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.