കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

Posted on: July 30, 2017 10:22 am | Last updated: July 30, 2017 at 1:25 pm

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ തഹബ് മേഖലയിലാണ് ശനിയാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്.

രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായ തിരിച്ചടി നല്‍കി.