തിരുവനന്തപുരത്ത് നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി

Posted on: July 30, 2017 12:32 pm | Last updated: July 30, 2017 at 1:38 pm

തിരുവന്തപുരം: രാഷ്ട്രീയ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത തിരുവനന്തപുരത്ത് നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. തിരുവനന്തപുരം സിറ്റി പോലീസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ആഗസ്റ്റ് രണ്ട് വരെ തുടരും.

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവനകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കി.