Connect with us

International

വൈജ്ഞാനിക പ്രചാരണത്തില്‍ ഇന്ത്യയിലെ സുന്നി പണ്ഡിതരുടെ പങ്ക് അദ്വിതീയം: ഡോ. അസ്ഹരി

Published

|

Last Updated

കൊലാലംപൂര്‍ (മലേഷ്യ): ഇന്ത്യയിലെ മുസ് ലിംകളുടെ വൈജ്ഞാനികവും ധൈഷണികവുമായ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും സുന്നി പണ്ഡിതന്മാരുടെ പങ്ക് അദ്വിതീയമാണെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന പ്രമുഖ സൂഫി സംഘടനയായ “പെര്ടാഥമ” സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സര്‍ക്കാാറുകള്‍ മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമാന്തരമായി മര്‍കസും ആള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡുംല എല്ലാം നടപ്പില്‍ വരുത്തുന്നത് മതേതര വിദ്യാഭ്യാസത്തോടൊപ്പം മുസ്‌ലിം വിദ്യാര്‍ഥിഫകള്‍ക്ക് ആഴത്തിലുള്ള മത വിദ്യകൂടി നല്‍കുടന്ന രീതിയാണ്.

മതം യഥാര്‍ഥത്തില്‍ പഠിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സുന്നി പ്രസ്ഥാനത്തിന് കീഴില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഉന്നതമായ കാഴ്ചപ്പാടുകളോടെ ക്രിയാത്മകമായ ഒരു ഭാവിലോകത്തിന്റെ നിര്‍മാണത്തിന് ചിന്താപരമായി സംഭാവനകള്‍ ചെയ്യാന്‍ ശേഷിയുള്ള സമൂഹത്തെയാണ് സുന്നി സ്ഥാപങ്ങള്‍ ഇന്ത്യയില്‍ രൂപപ്പെടുത്തിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.