കളിയാക്കി ചിരിച്ച ഭാര്യയെ ഭര്‍ത്താവ് കൊന്നു

Posted on: July 29, 2017 9:00 am | Last updated: July 29, 2017 at 9:42 am

വാഷിംഗ്ടണ്‍: ആഢംബര കപ്പലില്‍ യാത്ര ചെയ്യവെ കളിയാക്കി ചിരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്താണ് സംഭവം. 39കാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിന് കെന്നത്ത് മാന്‍സനേഴ്‌സ് എന്നയാളെ കപ്പലിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തലക്ക് മുറിവേറ്റ നിലയിലാണ് കപ്പലിലെ ക്യാബിനില്‍ യുവതിയുടെ മ്യതദേഹം കണ്ടെത്തിയത്.

മാന്‍സനേഴ്‌സിന്റെ കൈകളിലും വസ്ത്രങ്ങളിലും രക്തം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടിയത്. ക്രിസ്റ്റി മാന്‍സനേഴ്‌സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനാണ് കൊലപാതകം നടത്തിയതെന്ന ചോദ്യത്തിന് അവള്‍ എന്നെ നോക്കി നിര്‍ത്താതെ ചിരിച്ചുവെന്നാണ് പ്രതി മറുപടി നല്‍കിയത്.