പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

Posted on: July 28, 2017 7:30 pm | Last updated: July 29, 2017 at 11:09 am

കൊച്ചി:പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്യ നടപിടി വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പി.യു ചിത്ര. ഹൈകോടതിയില്‍ നിന്ന് ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിന്റെ പിന്തുണക്ക് നന്ദിയുണ്ട്. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് അനുകൂല വിധിയുണ്ടായതെന്നും ചിത്ര പ്രതികരിച്ചു