ബി.ജെ.പി ദളിത് വിരുദ്ധ പാര്‍ട്ടിയെന്ന് മായാവതി

Posted on: July 25, 2017 8:40 pm | Last updated: July 26, 2017 at 9:41 am

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്ക്കറുടെ സ്മാരകത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിക്കാതിരുന്നത് എന്‍ഡിഎയുടെ ദളിത് വിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി.പാര്‍ലമെന്റിലെ അംബേദ്ക്കര്‍ പ്രതിമ സന്ദര്‍ശിക്കുന്നതായിരുന്നു രാജ്ഘട്ടിലെത്തി ഗാന്ധിസമാധി സന്ദര്‍ശിച്ചതിലും മികച്ചതാകുക.

ഇത് എന്‍ഡിഎയുടെ അംബേദ്ക്കര്‍ വിരുദ്ധ നിലപാടിന്റെ തെളിവാണെന്നും മായാവതി പറഞ്ഞു. ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിനെയും മായാവതി വിമര്‍ശിച്ചു. നരേന്ദ്ര മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിരവധി സംസ്ഥാനങ്ങള്‍ രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നുണ്ട്.

എല്ലാ സംസ്ഥാനങ്ങളേയും അദ്ദേഹം ഒരു പോലെ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.