Connect with us

National

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബംഗാളില്‍ നിന്നും ഒഴിവു വരുന്ന സീറ്റില്‍ നിന്നും വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യം പോളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

വിഷയത്തില്‍ വി എസ് അച്യുതാനന്ദനും സി പി എം ബംഗാള്‍ ഘടകവും വീണ്ടും മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി യെച്ചൂരി രംഗത്തെത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ച് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു.

Latest