Kerala
വിന്‍സെന്റ് എം എല്‍ എയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡിലുള്ള എം വിന്‍സെന്റ് എം എല്‍ എയെ നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വെെകീട്ട് നാല് മണിക്ക് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
കേസില്‍ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി എം വിന്‍സെന്റിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം നെയ്യാറ്റിന്‍കര മുന്‍സിഫ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കിയത്. എന്നാൽ ഒരു ദിവസത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
---- facebook comment plugin here -----